കാഞ്ഞങ്ങാട്ടെ സഹോദരങ്ങളുടെ ലീമാക്‌സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് (പടം) കാഞ്ഞങ്ങാട്: ലോകത്തിലെ ഏറ്റവും വലിയ ഔട്ട് ഡോര്‍ വെളിച്ചം തയ്യാറാക്കി ഗിന്നസ് ബുക്ക് ഓഫ് റെക്കാര്‍ഡില്‍ ഇടം പിടി ച്ചിരിക്കുകയാണ് കാഞ്ഞങ്ങാട്ടെ സഹോദരന്മാരുടെ കമ്പനി. ഖത്തറിലുള്ള കാഞ്ഞങ്ങാട് സ്വദേശികളായ സമദ് കുറ്റിക്കോല്‍ മാനേജിംഗ് ഡയരക്ടറും അഹമ്മദ് ഷെരീഫ് കുറ്റിക്കോല്‍ ജനറല്‍ മാനേജറുമായ ലീമാക്‌സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ് ലോകത്തിലെ ഏറ്റവും വലിയ ഔട്ട് ഡോര്‍ വെളിച്ചം തയ്യാറാക്കിയത്. ഖത്തറിലെ ദോഹയില്‍ ഗിന്നസില്‍ കയറിയ 3,689.55 സ്‌ക്വയര്‍ മീറ്ററില്‍ യുണൈറ്റഡ് ഡെ വലപ്‌മെന്റ് കമ്പനി ഡവലപ്പറായിട്ടുള്ള ജീവാന്‍ ഐലന്റ് ക്രിസ്റ്റല്‍ വാക് വെ ലൈറ്റിംഗ് വിസ്മയ ത്തിന്റെ ഇലക്ട്രിക്കല്‍ ആന്റ് ലൈറ്റിംഗ് കോണ്‍ ട്രാക്ടറാണ് ലീമാക്‌സ് ഗ്രൂപ് പ്പ് ഓഫ് കമ്പനീസ്. ഇരുവരും ഖത്തറില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് ബുക്ക് റെക്കാര്‍ഡ് ഏറ്റുവാങ്ങി. ജീവ കാരുണ്യ പ്രവര്‍ത്തകനായിരുന്ന കുറ്റിക്കോല്‍ ഇബ്രാഹിം ഹാജിയുടെ മക്കളാണ്. യുഎയിലെ പ്രമുഖ ഇലക്ട്രോണിക് സ്ഥാപനമായ സെയിഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനി ഉടമ ഡോ, അബൂബക്കര്‍ കുറ്റിക്കോല്‍ പ്രമുഖ ഡയബറ്റോളജിസ്റ്റ് ഡോ. അഷ്‌റഫ് കുറ്റിക്കോല്‍ എന്നിവര്‍ സഹോദരന്മാരാണ്.
0 Comments