Ticker

6/recent/ticker-posts

ഒരു മാസം മുൻപ് ഗൾഫിൽ നിന്നു മെത്തിയ യുവാവ് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : ഒരു മാസം മുൻപ് ഗൾഫിൽ നിന്നുമെത്തിയ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മാവുങ്കാൽ മേലടുക്കം പൈരടുക്കത്തെ ജമീഷ് ഫിലിപ്പ് 40 ആണ് മരിച്ചത്. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനടുത്തുള്ള മേൽപ്പാലത്തിനടുത്ത് ഇന്ന് പുലർച്ച 1.30 മണിയോടെയാണ് മൃതദേഹം കണ്ടത്. തലവേർപ്പെട്ട നിലയിലായിരുന്നു. രാത്രി 12.30 ന് ശേഷമാണ് സംഭവം നടന്നത്. രാതി 9 മണി വരെയുവാവിനെ നാട്ടുകാർകണ്ടി രുന്നു. മൃതദേഹത്തിൽ നിന്നും ലഭിച്ച ആധാർ കാർഡ് വഴിയാണ് ആളെ തിരിച്ചറിഞ്ഞത്. രാത്രി തന്നെ പൊലീസ് സ്ഥലത്തെത്തി. ആറങ്ങാടി യൂത്ത് വോയിസിൻ്റെ ആംബുലൻസിൽ മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. കണ്ണൂർ പേരാവൂരിലെ ഫിലിപ്പിൻ്റെ മകനാണ്. പേരാവൂർ സ്വദേശിയായ ജമീഷ് പൈരടുക്കത്ത് വിവാഹം കഴിച്ച ശേഷം വർഷങ്ങളായി പൈരടുക്കത്താണ് താമസം.
Reactions

Post a Comment

0 Comments