കാഞ്ഞങ്ങാട് : പൊയിനാച്ചി ദേശീയ പാതയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു. കാസർകോട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന മെഹബൂബ ബസും കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിലർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകീട്ടാണ് അപകടം. ആളെ ഇറക്കി മുന്നോട്ട് നീങ്ങിയ ബസിൽ ലോറി ഇടിക്കുകയായിരുന്നു. ബസിൻ്റെ മുൻഭാഗം പാടെ തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മേൽപ്പറമ്പ എസ്.ഐ കെ. വേലായുധൻ പറഞ്ഞു.
0 Comments