ആശുപത്രിയിൽ നിന്നും ജയിലിലേക്ക് തന്നെ മാറ്റി. അസുഖം ഭേദമായതിനെ തുടർന്നാണ് ജയിലിലേക്ക് മാറ്റിയത്. യുവതി മൂന്ന് ദിവസത്തോളം ചികിൽസയിലായിരുന്നു. ഇതിനിടെ
വ്യാജ സിം കേസിൽ അസ്നീഫയെ ജയിലിൽ വെച്ച് കാസർകോട് പൊലീസ് ചോദ്യം ചെയ്തു. ഗഫൂർ ഹാജി വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ കാസർകോട് ഡി.സി. ആർ. ബി ഡി . വൈ. എസ്. പി കെ. ജെ. ജോൺസണിൻ്റെ പരാതിയിൽ കാസർകോട് പൊലീസ് റജിസ്ട്രർ ചെയ്ത കേസിലാണ് ചോദ്യം ചെയ്യൽ.ഗഫൂർ ഹാജി വധകേസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ മൊബൈൽ സിം കാർഡ് എടുക്കുന്നതിനായി അബ്ദുൾ ബാഹിസ് എന്ന ആളുടെ വ്യാജ രേഖകൾ നൽകി മൊബൈൽ സിം കൈപ്പറ്റിയെന്ന കേസിലാണ് യുവതിയെ ചോദ്യം ചെയ്തത്. ജയിലിൽ കാസർകോട് പൊലീസ് ജയിലിൽ ഫോർമൽ അറസ്റ്റ് ചെയ്തു.
0 Comments