Ticker

6/recent/ticker-posts

കുളത്തിൽ നിന്നും രാജവെമ്പാലയെ പിടികൂടി

കാഞ്ഞങ്ങാട് :കുളത്തിൽ നിന്നും വനപാലകർ രാജവെമ്പാലയെ പിടികൂടി. കാഞ്ഞങ്ങാട് റേഞ്ച് പരിധിയിലെ കൊന്നക്കാട്, മൈക്കയം വിജയൻ്റെ വീട്ടുപറമ്പിലെ കുളത്തിൽ കണ്ടെത്തിയ 12 അടിയോളം നീളം വരുന്ന രാജവെമ്പാലയെ യാണ് ഇന്ന് വൈകീട്ട് പിടികൂടിയത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. ലക്ഷ്മണൻ്റെ നിർദ്ദേശ പ്രകാരം വനം വകുപ്പ് ജീവനക്കാരും റെസ്ക്യൂവർ മാരും ചേർന്ന് ആണ് പിടികൂടിയത്. പിന്നീട് ഉൾവനത്തിൽ തുറന്ന് വിട്ടു.

Reactions

Post a Comment

0 Comments