Ticker

6/recent/ticker-posts

പ്രീതിക്കും സറീനക്കും അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ ആദരം

കാഞ്ഞങ്ങാട് : മാർച്ച്‌ 8 ലോക വനിതദിനത്തിൽ വ്യത്യസ്ത പരിപാടിയുമായി അമ്പലത്തറ പൊലീസ് സ്റ്റേഷൻ. സ്റ്റേഷനിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ എല്ലാമാസവും കൃത്യമായി ശേഖരിക്കുന്ന പുല്ലൂർ -പെരിയ ഗ്രാമപഞ്ചായത്തിലെ 8 ആം വാർഡിലെ ഹരിത കർമ്മസേന അംഗങ്ങൾ ആയ പ്രീതി, സറീന എന്നിവരെ സ്റ്റേഷനിൽ ആദിരിച്ചു കൊണ്ടാണ് ലോക വനിത ദിനം വ്യത്യാസ്ഥമാക്കിയത്. സ്റ്റേഷനിൽ ചേർന്ന ആദരിക്കൽ ചടങ്ങിൽ അ സബ് -ഇൻസ്‌പെക്ടർ ലതിഷ് ഹരിതകർമ്മ സേന അംഗങ്ങൾക്ക്‌ ഉപഹാരം നൽകി. പൊലീസ് അസോസിയേഷൻ ജില്ല ജോയിൻ സെക്രട്ടറി പ്രമോദ്, പി ആർ ഒ വിനോദ് എന്നിവർ ആശംസകൾ നേർന്നു. അസോസിയേഷൻ കമ്മിറ്റി അംഗം രജിത സ്വാഗതവും പ്രിയേഷ്‌കുമാർ നന്ദി എ എസ് ഐ സുഗന്ധി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Reactions

Post a Comment

0 Comments