കണ്ണൂർ :സ്വകാര്യ ബസിൽ നിന്നുംഅറുപതിനായിരം രൂപ പോക്കറ്റടിച്ച കുപ്രസിദ്ധ പോക്കറ്റടിക്കാരൻ അറസ്റ്റിൽ. കൊച്ചി പള്ളുരുത്തി തോപ്പും പടി സ്വദേശിയും കണ്ണൂർ പെരുമ്പടപ്പയിൽ താമസിക്കുന്ന ജോയി എന്ന പി.വി. നിസാർ 58 ആണ് പിടിയിലായത്. ചക്കരകല്ല് ഇൻസ്പെക്ടർ എം പി . ആസാദ്, എ.സി.പി യുടെ സ്ക്വാഡിൽ പെട്ട എസ്.ഐ സ്നേഹേഷ്, സിവിൽ ഓഫീസർമാരായ ഷാജി, അബ്ദുൾ നിസാർ എന്നിവർ ചേർന്നാണ് പ്രതിയെ എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തത്. കണ്ണൂർ പ്രൈവറ്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും ജീവനക്കാരൻ മൗവ്വഞ്ചേരിയിലെ പി.പി. പ്രദീപൻ ബാങ്കിൽ അടക്കാൻ കൊണ്ട് പോവുകയായിരുന്ന 611 90 രൂപയാണ് പോക്കറ്റടിച്ചത്. കഴിഞ്ഞ ജനുവരി 24 ന് ചക്കരകല്ല് വെച്ച് ഷൈലജ എന്ന ബസിൽ നിന്നു മായിരുന്നു പോക്കറ്റടി. 19 ആം വയസിൽ പോക്കറ്റടി തുടങ്ങിയ പ്രതിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 30 ഓളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂട്ട് പ്രതികളായ രണ്ട് പേരെ പൊലീസ് തിരയുന്നുണ്ട്.
0 Comments