Ticker

6/recent/ticker-posts

കാറുകൾ കൂട്ടിയിടിച്ച് ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് : ദേശീയ പാതയിൽകാറുകൾ കൂട്ടിയിടിച്ച് ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് സൗത്തിൽ ഇന്ന് വൈകീട്ടാണ് അപകടം. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കും രണ്ടാമത്തെ കാറിൽ സഞ്ചരിച്ച രണ്ട് പേർക്കുമാണ് പരിക്കേറ്റത്. എയർബാഗ് ഇടിച്ചാണ് യുവാവിന് പരിക്കേറ്റ തെന്നാണ് പ്രാഥമിക നിഗമനം. രണ്ട് പേരെ സ്വകാര്യ
ആശുപത്രിയിലും ലക്ഷ്മി മെഗാൻ ആശുപത്രിയിലെ ഡോക്ടറെ ഇതേ
ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരു ഭാഗത്ത് നിന്നും വന്ന കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. കാറുകൾ തകർന്നു. കാറുകൾ ക്രെയിൻ ഉപയോഗിച്ച് നീക്കി. കണ്ണൂരിൽ നിന്നും വരികയായിരുന്നു ഡോക്ടർ. ഡോക്ടറുടെ ഭാഗത്തെ എയർബാഗ് പ്രവർത്തിച്ചില്ലെന്നും പറയുന്നു.

Reactions

Post a Comment

0 Comments