Ticker

6/recent/ticker-posts

പന്നിപ്പടക്കം കഴിച്ച് നായ ചത്തു ജീപ്പും തോക്കിൻ തിരകളുമായി യുവാവ് അറസ്റ്റിൽ

കാസർകോട്:പന്നിപ്പടക്കം കഴിച്ച് നായ പന്നിപ്പടക്കം പൊട്ടിത്തെറിച്ച്
 ചത്തു. ജീപ്പും തോക്കിൻ തിരകളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ രക്ഷപെട്ടു. ജീപ്പ് ഡ്രൈവർ കുണ്ടംകുഴി സ്വദേശി ഉണ്ണികൃഷ്ണനാണ് 45 അറസ്റ്റിലായത്.
 കുമ്പള ഹേരൂർ മീപ്പിരി ബി. കൊറഗപ്പയുടെ വളർത്തുനായയാണ് ചത്തത്. ഇന്നലെ രാത്രി യുവാവിൻ്റെ വീട്ടുമുറ്റത്ത് പന്നി പടക്കം പൊട്ടിതെറിച്ചാണ് നായ ചത്തത്. പന്നി പടക്കം വെച്ച സംഘത്തെ നാട്ടുകാർ തടഞ്ഞുവെച്ച് 
 കുമ്പള പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാർ, എസ്.ഐ ഗണേഷൻ , എ . എസ് . ഐ ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് രണ്ട് തിരകളും ജീപ്പും കസ്റ്റഡിയിലെടുത്തു.
Reactions

Post a Comment

0 Comments