കാഞ്ഞങ്ങാട് :ബേഡകം കുറ്റിക്കോൽ ആലത്തും പാറയിൽ തീപിടിത്തം. രണ്ടര ഏക്കർ സ്ഥലം കത്തി നശിച്ചു. ഇന്ന് വൈകീട്ടാണ് തീ പിടുത്തമുണ്ടായത്. ആർമി ഉദ്യോഗസ്ഥൻ്റെ ഉടമസ്ഥയിലുള്ള സ്ഥലത്താണ് തീ പിടിച്ചത്. പുല്ലും കാടുകളും കത്തി നശിച്ചു. കാര്യമായ നാശനഷ്ടമില്ല. കുറ്റിക്കോലിൽ നിന്ന് ഫയർഫോഴ്സ് തീ അണച്ചു. നാട്ടുകാരുടെ സഹായവുമുണ്ടായി. റോഡിനോട് ചേർന്നുള്ള സ്ഥലത്താണ് തീ ആളിപടർന്നത്. വൈദ്യുതി ലൈൻ നിൽ നിന്നും ഷോർട്ട് സർക്യൂട്ടായി തീ പിടിച്ചതായാണ് സംശയം.
0 Comments