കാഞ്ഞങ്ങാട് :കൊന്നക്കാട് മഞ്ചുചാലിൽ പ്രതികൾ കൊന്ന് ഇറച്ചി യാക്കി വിൽപ്പന നടത്തിയ മല മാൻ പൂർണ ഗർഭിണിയായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നു. വനപാലകരെ വെട്ടിച്ച് കോടതിയിൽ കീഴടങ്ങി. റിമാൻഡിൽ ആയ മൂന്നാം പ്രതി കൊന്നക്കാട് ചെരുമ്പകോടി ലെകാവേരി കുഞ്ഞിരാമനെ 43 വനപാലകർ കേസിൻ്റെ കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങി. കുഞ്ഞിരാമനെ ചോദ്യം ചെയ്ത തോടെയാണ് മാൻ ഗർഭിണിയായിരുന്നുവെന്ന വിവരവും പുറത്ത് വന്നത്. ഗർഭിണിയാണെന്നറിഞ്ഞു കൊണ്ട് തന്നെ മലമനെ പ്രതികൾ എല്ലാവരും ചേർന്ന് കൊന്ന് ഇറച്ചിയക്കിയെന്ന് വ്യക്തമായ തായി വനപാലകർ അറിയിച്ചു. വയറ്റിലുണ്ടായിരുന്ന കുട്ടിയെയും മറ്റ് അവശിഷ്ടങ്ങളും തെളിവുകൾ പുറത്ത് വരാതിരിക്കാൻ കക്കൂസ് കുഴിയിൽ ഉപേക്ഷിച്ചു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ് ഓഫീസർ രാഹുലിൻ്റെയും ഭീമനടി സെക്ഷൻ സ്റ്റാഫിൻ്റെയും നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്. കേസിൽ നിരവധി പ്രതികളെ പിടികൂടാനുണ്ടെന്നും മാഫിയ സംഘം കൊന്നക്കാട് കേന്ദ്രമായി വന്യമൃഗ ഇറച്ചി വിൽപ്പനക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും റേഞ്ച് ഫോറസ്റ് ഓഫീസർ അറിയിച്ചു. മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും അറിയിച്ചു. രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുത്താനി വീട്ടിൽ കെ. ബിജു 43 , കണ്ണംവയൽ എം.ബിനു 36 എന്നിവരാണ് കഴിഞ്ഞ ആഴ്ച പിടിയിലായത്. ഇവർ റിമാൻ്റിലാണ്.
0 Comments