കാഞ്ഞങ്ങാട് : കോട്ടച്ചേരി റെയിൽവെ മേൽപ്പാലത്തിനടിയിൽ ഇന്നലെ രാത്രി 10 ന് എം.ഡി.എം.എ മൂക്കിൽ വലിക്കുന്നതിനിടെ യുവാവിനെ പൊലീസ് പിടികൂടി കേസെടുത്തു. പാണത്തൂർ സ്വദേശിയായ 25 കാരനെയാണ് ഹോസ്ദുർഗ് എസ്.ഐ ടി . അഖിൽ പിടികൂടിയത്. ഒരു ചെറിയ
പൈപ്പിൻ്റെ ഭാഗം മൂക്കിൽ വച്ച് വലിക്കുകയായിരുന്നു. അജാനൂർ ഇഖ്ബാൽ സ്കൂളിനടുത്ത് വെച്ച
ചാക്കിൽ കൊണ്ട് പോവുകയായിരുന്ന ലഹരി വസ്തുക്കൾ പിടികൂടി. ബേർക്കയിലെ ഹമീദിനെതിരെ 56 കേസെടുത്തു. നൂറ് കണക്കിന് നിരോധിത പാൻ മസാല പാക്കറ്റുകൾ പിടികൂടി.
0 Comments