Ticker

6/recent/ticker-posts

രാത്രി നിസ്ക്കാരം കഴിഞ്ഞ് പള്ളിയിൽ നിന്നും വീട്ടിലേക്ക് മടങ്ങവെ റിട്ട. എസ്. ഐ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട് : റംസാൻ മാസത്തിലെ ആദ്യതറാവീഹ് നിസ്ക്കാരം കഴിഞ്ഞ് രാത്രി പള്ളിയിൽ നിന്നും വീട്ടിലേക്ക് മടങ്ങവെ റിട്ട. എസ്. ഐ കുഴഞ്ഞുവീണ് മരിച്ചു. പടന്നക്കാട് അനന്തം പള്ള സിയാറത്തും കരയിലെ പി. അബൂബക്കർ 60 ആണ് മരിച്ചത്. സിയാറത്തും കരപള്ളിയിൽ നിസ്ക്കാരം കഴിഞ്ഞ് രാത്രി 10 മണിയോടെ ബന്ധുക്കൾക്കും നാട്ടുകാർക്കൊപ്പം നടന്ന് പോകവെ വീട്ടിലെത്തുന്നതിന് തൊട്ട് മുൻപ് റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വർ ഉടൻ കാഞ്ഞങ്ങാട് ഐ ഷാൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. ഹോസ്ദുർഗ് സി.ഐ ഓഫീസിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ്. ഐ ആയാണ് വിരമിച്ചത്. ഭാര്യ: സാറ. മക്കൾ: നൗഫൽ, ഫിറോസ്, സിറാജ്.
Reactions

Post a Comment

0 Comments