കീഴ്മാല എ.എൽ.പി.സ്കൂൾ വാർഷികം ആഘോഷിച്ചു.
കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ..രവി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് പ്രചോദ് ടി.ആർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എൻഎം. പുഷ്പലത സ്വാഗതം ചെയ്തു സംസാരിച്ചു.ചിറ്റാരിക്കാൽ ഉപജില്ല ബി.പി.സി.ഷൈജുബിരിക്കുളം മുഖ്യ അഥിതിയായിരുന്നു വാർഡ് മെമ്പർ ബിന്ദു ടി.എസ്, എസ്.എം.സി ചെയർമാൻ എൻ മനോഹരൻ, സ്കൂൾ മാനേജർ എം.കെ. ചന്ദ്രൻ, പി.ടി.എ വൈസ് പ്രസിഡൻ്റ് രമേശൻ .ടി . മദർ പിടിഎ പ്രസിഡൻ്റ് ആതിര ഷിനോബ് എന്നിവർ ആശംസകളർപ്പിച്ചു. കൃഷ്ണൻ മാസ്റ്റർ സ്മാരക എൻഡോവ്മെൻ്റ് വിതരണം .രാജൻ മാസ്റ്റർ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ അജിത് കുമാർ കെ വി കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. സ്റ്റാഫ് സെക്രട്ടറി രജനി. കെ.വി. നന്ദി. അർപ്പിച്ചു. തുടർന്ന്അംഗൻവാടി പ്രി പ്രൈമറി , പ്രൈമറി കുട്ടികളുടെ നൃത്തനൃത്ത്യങ്ങൾ അരങ്ങേറി.
0 Comments