Ticker

6/recent/ticker-posts

ഡോക്ടറുടെ വീട്ടിൽ തീപിടുത്തം അടുക്കള കത്തി നശിച്ചു

കാഞ്ഞങ്ങാട് : ഡോക്ടറുടെ വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ അടുക്കള ഭാഗം കത്തി നശിച്ചു.ജില്ലാശുപത്രിയിലെ ഡോ. അനഘ യുടെ കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാർ കാവിനടുക്കുള്ള വാടക വീട്ടിൽ ആണ് തീപിടുത്തമുണ്ടായത്.  ഡോ. അനഘയും ഭർത്താവ് ദന്തഡോക്ടർ അർജ്ജുനനും പുറത്ത് പോയ സമയത്ത് ഇന്ന് ഉച്ചക്ക്  തീ പിടിച്ചത്. ഇൻഡക്ഷൻ കുക്കൻ, അടുക്ക ക്യാബിൻ ഉൾപെടെ പൂർണമായും കത്തി നശിച്ചു. കാഞ്ഞങ്ങാട് ഫയർ ഫോഴ്സ് പെട്ടന്ന് എത്തി തീയണച്ചതിനാൽ കൂടുതൽ സ്ഥലത്തേക്ക് പകരാതെ വൻ അപകടം ഒഴിവായി. മുകൾനിലയിലാണ് കുടുംബം താമസിക്കുന്നത്. തൊട്ടടുത്ത മുറിയിലേക്ക് തീ പടർന്നിരുന്നുവെങ്കിൽ കൂടുതൽ നാശനഷ്ടമുണ്ടായേനെ. 20000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Reactions

Post a Comment

0 Comments