കാഞ്ഞങ്ങാട് : ഇന്ന് രാവിലെ പടന്നക്കാട് മേൽപ്പാലത്തിന് മുകളിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഹോസ്ദുർഗ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ കരിവെള്ളൂർ സ്വദേശി വിനീഷിൻ്റെ 35 മൃതദേഹം 3 മണിയോടെ ജില്ലാ ശുപത്രിയിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയ ശേഷം ബന്ധുക്കളും സഹപ്രവർത്തകരും ഏറ്റ് വാങ്ങി. 3 . 30 മണിയോടെ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ പൊതു ദർശനത്തിന് വെച്ചു. സഹപ്രവർത്തകരും ഉദ്യോഗസ്ഥരടക്കം അന്തിമോപചാരം അർപ്പിച്ചു. കരിവെള്ളൂരിലെ വീട്ടിലെത്തിച്ച് പൊതു ദർശനത്തിന് ശേഷം വൈകീട്ടോടെ സംസ്ക്കാരം. വീട്ടിൽ നിന്നും രാവിലെ ഹോസ്ദുർഗ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക് വരവെ യാണ് അപകടം.വിനീഷ് ഓടിച്ച മോട്ടോർ ബൈക്കിൽ കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ചു വന്ന ടാങ്കർ മറികടക്കാൻ ശ്രമിക്കവെ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റാണ് മരണം. അപകടമുണ്ടാക്കിയ കെ.എ 700008 നമ്പർ ടാങ്കർ ഡ്രൈവറുടെ പേരിൽ കേസെടുത്തു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
0 Comments