Ticker

6/recent/ticker-posts

വെള്ളം തേടിയെത്തി കുടത്തിൽ തല കുടുങ്ങിയ തെരുവ് പട്ടിക്ക് രക്ഷകരായി വീട്ടുകാരും ഫയർ ഫോഴ്സും

കാഞ്ഞങ്ങാട് : ചുട്ട് പൊള്ളുന്ന ചൂടിൽ ദാഹമകറ്റാൻ കുടത്തിൽ തലയിട്ട തെരുവ് പട്ടിയുടെ തല കുടത്തിൽ കുടുങ്ങി. തല കുടുങ്ങിയ നായക്ക് രക്ഷകരായി വീട്ടുകാരും അഗ്നിരക്ഷാ പ്രവർത്തകരും.  രാത്രികല്ലൂരാവി മുണ്ടത്തോട് ബി. എം. മുഹമ്മദ് കുഞ്ഞിയുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന കുടത്തിലാണ് പട്ടിയുടെ തല കുടുണ്ടിയത്. രാത്രി 9 മണിയോടെയാണ് സംഭവം. പുരുഷന്മാർ പള്ളിയിൽ പോയിരുന്നു. വീട്ടമ്മ  പൈപ്പിനടുത്തെത്തിയപ്പോഴാണ് തല കുടത്തിൽ കുടുങ്ങി മരണ വെപ്രാളത്തിലായ പട്ടിയെ കണ്ടത്. പള്ളിയിൽ നിന്നു മെത്തിയ പുരുഷന്മാർ ഏറെ നേരം ശ്രമിച്ചിട്ടും രക്ഷിക്കാനായില്ല. ഇതിനിടയിൽ മുഹമ്മദ് കുഞ്ഞിയുടെ മകളുടെ മകൾ സഫിയ ഫയർഫോഴ്സിൽ വിവരമറിയിച്ചു. കാഞ്ഞങ്ങാട് നിന്നും ഫയർ ഫോഴ്സെത്തി പട്ടിയെ കെട്ടിയിട്ട ശേഷം ഏറെ പണി പെട്ട് ഒരു മണിക്കൂർ സമയമെടുത്ത്ബ്ലേഡ് ഉപയോഗിച്ച് കുടം മുറിച്ച് രക്ഷപ്പെടുത്തി. സ്വതന്ത്രമായ തോടെ പട്ടി ജീവനും കൊണ്ട് ഓടി. വീട്ടുമുററത്ത് പക്ഷികൾക്ക് വെള്ളം നിറച്ച് വെച്ചിരുന്നു  ഇത് കാണാതെയാണ് പട്ടി കുടത്തിൽ തലയിട്ടത്.

Reactions

Post a Comment

0 Comments