പയ്യന്നൂർ :കാറിൽ ടിപ്പർ ലോറിയിടിച്ച് കാർ ഓടിച്ചിരുന്ന വയോധികൻ മരിച്ചു. കരിങ്കുഴി ഏച്ചിലാം വയൽ മൂശാരിപ്പറമ്പിൽ ജോസഫ് 72 ആണ് മരിച്ചത്. ഇന്ന് രാവിലെ 10 ന് മാത്തിൽപെട്രോൾ പമ്പിനടുത്താണ് അപകടം. ചൂരൽ ഭാഗത്ത് നിന്നും കാങ്കോൽ ഭാഗത്തേക്ക് ജോസഫ് ഓടിച്ച് പോവുകയായിരുന്ന കാറിൽ എതിരെ വന്നടിപ്പർ ലോറി ഇടിക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ടിപ്പർ ലോറി ഡ്രൈവർക്കെതിരെ പെരിങ്ങോം പൊലീസ് കേസെടുത്തു.
0 Comments