കാഞ്ഞങ്ങാട് :മൽസ്യ വിൽപ്പനയുടെ മറവിൽ ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടത്തുന്നതിനിടെ യുവതി പൊലീസ് പിടികൂടി കേസെടുത്തു. കൊളവയൽ ചിത്താരികടപ്പുറത്തെ സി. കെ. വല്ലി 36 ആണ് പിടിയിലായത്. ഇന്ന് ഉച്ചക്ക് അജാനൂർ രാമഗിരിയിൽ നിന്നുമാണ് പിടികൂടിയത്. മൽസ്യ വിൽപ്പനക്കൊപ്പം യുവതി ചൂതാട്ടം നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ഹോസ്ദുർഗ് എസ്.ഐ എ. ആർ. സർഗാദരനും സംഘവുമാണ് പിടികൂടിയത്. മൊബൈൽ ഫോണും 2980 രൂപയും പിടികൂടി. പൊലീസ്
സ്ഥലത്തെത്തുമ്പോൾ മീൻ വിൽപ്പനക്കായി ഇരുന്ന യുവതി മൊബൈൽ ഫോണിൽ എന്തോ ടൈപ്പ് ചെയ്യുകയായിരുന്നു. ഫോൺ പരിശോധിച്ചതിൽ വാട്സാപ്പിൽ കുറെ നമ്പർ എഴുതിയതായി കണ്ടെന്ന് പൊലീസ് പറഞ്ഞു.
0 Comments