കാഞ്ഞങ്ങാട് : നോർത്ത് കോട്ടച്ചേരിയിൽ പ്രവർത്തിക്കുന്നമുത്തൂറ്റ് ജിയോ പ്രോസ് നിധി ലിമിറ്റഡിൻ്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തി. പുലർച്ചെ 3.04 നും 3.10നും ഇടയിലാണ് സംഭവം. എന്നാൽ മോഷണം ഉൾപെടെ ഒന്നും നടന്നിട്ടില്ല. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. സ്ഥാപനത്തിൻ്റെ മാനേജർ പരപ്പ സ്വദേശി ജസ്റ്റിൻ ജോർജിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments