Ticker

6/recent/ticker-posts

വനിത ഡോക്ടറെ തടഞ്ഞു നിർത്തി ലൈംഗിക ചുവയോടെ സംസാരിച്ചു ഒരാൾ കസ്റ്റഡിയിൽ

കാസർകോട്:വനിത ഡോക്ടറെ ആശുപത്രിയിൽ തടഞ്ഞു നിർത്തി ലൈംഗിക ചുവയോടെ അശ്ലീല രീതിയിൽ സംസാരിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുമ്പള കോ ഓപ്പനേറ്റീവ് ആശുപത്രിയിലെ ഡോ. യു. ഗായത്രിക്ക് നേരെയാണ് അശ്ലീല പ്രയോഗമുണ്ടായത്. ഡോക്ടറുടെ ഔദ്യോഗിക കൃത്യനിർവഹണവും പ്രതി തടസപ്പെടുത്തിയതായി പരാതിയുണ്ട്. പരിക്ക് പറ്റിയ ആളുമായി ആശുപത്രിയിലെത്തിയ യുവാവാണ് ഡോക്ടറെ തടഞ്ഞു നിർത്തി അശ്ലീലം പറഞ്ഞത്. പരിക്ക് പറ്റിയ ആളെ പരിശോധിക്കുന്നതിനിടെ എങ്ങനെയാണ് പരിക്ക് പറ്റിയ തെന്ന് ഡോക്ടർ ചോദിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു. കുമ്പള പൊലീസ് ഡോ. ഗായത്രിയുടെ പരാതി പ്രകാരം കേസെടുത്ത് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് വരികയാണ്.
Reactions

Post a Comment

0 Comments