Ticker

6/recent/ticker-posts

കാന്തിലോട്ടെ ഇ.പി. പ്രകാശനിത് മുപ്പത്തിമൂന്നാം വർഷം പൂർത്തിയാക്കുന്ന നോമ്പ്

കാഞ്ഞങ്ങാട്:പടന്ന കാന്തിലോട്ടെ സാമൂഹ്യപ്രവർത്തകനും 2024 ലെ ഭാരതീയ ദളിത് സാഹിത്യ അക്കാദമി തിരുവള്ളൂർ പുരസ്കാര ജേതാവുമായ ഇ. പി. പ്രകാശൻ 1992 എസ് എസ് എൽ സി ക്ക് പഠിക്കുമ്പോൾ കൗതുകത്തിന് തുടങ്ങിയതാണ് നോമ്പ് നോക്കാൻ.സുഹൃത്തുക്കളായ സുബൈർ,ഇസ്മായിൽ , എം . വി . സി . അസൈനാർ എന്നിവരുടെ വീടുകളിൽ നിന്നാണ് പ്രധാനപെട്ട പതിനേഴ്,ഇരുപത്തിയേഴ് നോമ്പുകൾ മാത്രം എടുത്ത് തുടങ്ങിയത്. 1997 മുതൽ പൂർണമായും നോമ്പ് എടുക്കാൻ തുടങ്ങി.2018 ൽ നോമ്പ് മുറി ആദ്യദിനം കെ കെ സി യുടെ വീട്ടിൽ വച്ച് മുഹമ്മദ് പടന്നയെ കണ്ട്മുട്ടിയപ്പോൾ മുതലാണ് പ്രകാശൻ്റെ വ്രതാനുഷ്ടാനം മുഹമ്മദിൻ്റെ ഫേസ്ബുക്ക് പേജിലൂടെ പുറലോകം അറിയുന്നത്.കഴിഞ്ഞ വർഷം പിതാവിൻ്റെ തറവാടായ മാടാക്കാൽ ശ്രീ നിക്കുന്നത്ത് ഗുരുനാഥൻ കളരി ഭഗവതി ദേവസ്ഥാനത്ത് ധർമദൈവം കോലം ധരിക്കാൻ നിയോഗം ലഭിച്ചപ്പോൾ  ഇരുപത്തിയേഴാം  വൃതം നോറ്റ് നോമ്പ് മുറികഴിഞ്ഞ് ധർമ്മദൈവം കെട്ടിയാടിയത് സോഷ്യൽ മീഡിയവിൽ വൈറലായിരുന്നു.അമ്മ ഇ. പി. ജാനകിയുടെയും ഭാര്യ പാർവതിയുടെയും പൂർണ പിന്തുണ ആണ് ഇതു വരെയും നോമ്പ് നോക്കാൻ പ്രേരണ നൽകിയത്.കൂട്ടിന് ഇടയ്ക്കിടെ  പടന്ന ഗവ: യു പി സ്കൂളിലെ ആറാം ക്ലാസ്സിൽ പഠിക്കുന്ന മൂന്നാമത്തെ മകൾ വേദാലക്ഷ്മിയും വൃതം അനുഷ്ടിക്കുന്നതും പ്രകാശന് കൂടുതൽ കരുത്ത് നൽകുന്നു.
ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ്,കൊളസ്‌ട്രോൺ ,കഫം എന്നിവ കുറയ്ക്കാനും ഇത് സഹായിക്കും , മനസ്സിന് സന്തോഷവും  ആനന്ദവും തരുന്നു എന്ന് പ്രകാശൻ പറഞ്ഞു . നോമ്പ് പതിനേഴ് വരെ മുഴുവൻ ദിവസവും മക്കളും മരുമക്കളും കൂടി വീട്ടിൽ തന്നെ നോമ്പ് മുറി ആഘോഷമാക്കും. ബാക്കിയുള്ള നാളുകൾ ഇഫ്താർ സംഗമങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലും ആയിരിക്കും നോമ്പ് മുറി .കണ്ണിവയൽ ടി ടി സി ഒന്നാംവർഷ അധ്യാപകവിദ്യാർഥി പ്രവീണ  ,കയ്യൂർ ഗവ: ഇ കെ എൻ എം ഐ ടി ഐ രണ്ടാംവർഷ സിവിൽ വിദ്യാർഥി ദേവികാപ്രകാശ് ആണ് മറ്റു മക്കൾ. കാന്തിലോട്ട് പുലയ സമുദായ സംഘടന പ്രസിഡന്റ്,കയ്യൂർ   ഇ കെ എൻ എം ഗവ: ഐ ടി ഐ . പി ടി  എ പ്രസിഡന്റ്, പടന്ന ഗവ: യു പി സ്കൂൾ പി ടി എ വൈസ് പ്രസിഡന്റ്, കണ്ണിവയൽ ഗവ: ടി ടി സി യിൽ പി ടി എ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
Reactions

Post a Comment

0 Comments