Ticker

6/recent/ticker-posts

കാണാതായ ലോട്ടറി വിൽപ്പനക്കാരൻ കിണറിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :കാണാതായ ലോട്ടറി വിൽപ്പനക്കാരനെ കിണറിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് സൗത്തിലെ കുഞ്ഞിരാമൻ നായരുടെ മകൻ മോഹനൻ നായർ 53 ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3 മണി മുതൽ കാൺമാനില്ലായിരുന്നു. ബന്ധു
ക്കൾ അന്വേഷിക്കുന്നതിനിടെ
 ഇന്ന് രാവിലെ 10.45 മണിയോടെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. കാഞ്ഞങ്ങാട് സൗത്തിലെ പുനർജനിയെന്ന എന്ന സ്ഥാപനത്തിന് സമീപത്തുള്ള കിണറിൽ കപ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാഞ്ഞങ്ങാട് നഗരത്തിലെ ലോട്ടറി വിൽപ്പനക്കാരനായിരുന്നു.
Reactions

Post a Comment

0 Comments