Ticker

6/recent/ticker-posts

നോർത്ത് കോട്ടച്ചേരി ഇഖ്ബാൽ ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അജാനൂർ കൊളവയൽ കാറ്റാടിയിലെ കെ. ഉമേശൻ 44ആണ് മരിച്ചത്. ഇന്ന് രാത്രി 8.30 മണിയോടെ ഇഖ്ബാൽ ഗേറ്റിനടുത്താണ് മൃതദേഹം കണ്ടത്. ഗുഡ്സ് ട്രെയിൻ തട്ടിയതായാണ് സംശയം. ഹോസ്ദുർഗ് പൊലിസെത്തി ചിഹ്ന ഭിന്നമായ മൃതദേഹം ജില്ലാ ശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇഖ്ബാൽ ഗേറ്റിനടുത്ത് നേരത്തെ ഓട്ടോമെക്കാനിക്കായിരുന്നു. ഗൾഫിൽ പോയി പിന്നീട് നാട്ടിൽ തിരിച്ചെത്തി. പിതാവ്: അപ്പ. മാതാവ് പരേതയായ ജാനകി.

Reactions

Post a Comment

0 Comments