Ticker

6/recent/ticker-posts

കാസർകോടിനെ നടുക്കി കാർ അപകടത്തിൽ മൂന്ന് പേരുടെ മരണം

കാസർകോട്: രാത്രിയുണ്ടായ
കാർ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവംജില്ലയെനടുക്കി. അതിഭീകരമായ നിലയിലായിരുന്നു അപകടം. ഡിവൈ ഡറി ലിടിച്ച കാർ ചിന്നി ചിതറിയ നിലയിലാണ്. മഞ്ചേശ്വരം,
വാമഞ്ചൂരിൽ ആണ്
കാറപകടത്തിൽ മൂന്ന് പേർ മരിച്ചത്.ഒരാളുടെ നില ഗുരുതരം.
ബായിക്കട്ട സ്വദേശികളായ ജനാർദന 58, മകൻ അരുൺ 28, കൃഷ്ണകുമാർ 23 എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ 
ഉപ്പിനങ്ങാടി സ്വദേശി
രത്തനെ 25 മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി 10 മണിയോടെയാണ് അപകടം.അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ചതാണ് അപകടകാരണമെന്നാണ് നിഗമനം.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്ന നിലയിലാണ്. സ്വിഫ്ററ് ഡിസൈർകാറാണ് അപകടത്തിൽ പെട്ടത്. ഉപ്പള ഭാഗത്ത് നിന്നും തലപ്പാടി ഭാഗത്തേ
ക്ക് പോവുകയായിരുന്ന കാർ വാമഞ്ചൂർ പഴയ പാലത്തിൻ്റെ കൈ വരിയിലിടിച്ചാണ് അപകടം. കൃഷ്ണകുമാർ ആയിരുന്നു കാർ ഓടിച്ചിരുന്നത്.

Reactions

Post a Comment

0 Comments