കാസർകോട്: മരച്ചുവട്ടിൽ എം.ഡി.എം.എ കത്തിച്ച് വലിക്കുന്നതിനിടെ യുവതി പൊലീസ് പിടിയിൽ. കത്തിച്ച് വലിക്കാൻ ഉപയോഗിച്ച ചില്ല് കഷണവും ലൈറ്ററും മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഉള്ളാൾ ഹലിക്കോത്ത് സ്വദേശി ഹഫറുന്നിസ മുന്ന 26 ആണ് പിടിയിലായത്. കുഞ്ചത്തുർകണ്വതീർത്ത റോഡരികിലെ മര ചുവട്ടിൽ നിന്നു മാണ് യുവതിയെ പിടികൂടിയത്. കേസെടുത്ത് നോട്ടീസ് നൽകി വിട്ടയച്ചു. വിവരം സഹോദരനെ പൊലീസ് വിളിച്ചറിയിച്ചിരുന്നു.
0 Comments