നീലേശ്വരം : ഭാര്യ ശ്രീലക്ഷ്മി കരൾ പകുത്ത് നൽകാമെന്നറിയിച്ചിരുന്നുവെങ്കിലും കരൾ സ്വീകരിക്കാനാവാതെയുവ പൊലീസ് ഓഫീസർമരണത്തിന് കീഴടങ്ങി. നീലേശ്വരം പള്ളിക്കരയിലെ സി. കെ. രതീഷ് 46 ആണ് മരിച്ചത്. വിദ്യാനഗർ സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തോളമായി ചികിൽസയിലായിരുന്നു. ഭാര്യ കരൾ പകുത്ത് നൽകാൻ തയാറായെങ്കിലും കിഡ്നിക്ക് കൂടി രോഗം ബാധിച്ചതോടെ കരൾ മാറ്റിവെക്കൽ നീണ്ടു. ഇതിനിടയിൽ ഇന്ന് രാവിലെ കണ്ണൂർ ആശുപത്രിയിലാണ് മരണം. മൃതദേഹം ഇന്ന് രാവിലെ 11.30 ന് നീലേശ്വരം സ്റ്റേഷനിൽ പൊതു ദർശനത്തിന് വെക്കും. വൈകീട്ട് സംസ്ക്കാരം. രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൾ ഉണ്ട്.
0 Comments