കാഞ്ഞങ്ങാട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി. ഗഫൂർ ഹാജിയുടെ കൊലപാ തകവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റി മാൻറിലുള്ള നാല് പ്രതികളിൽ മൂന്നാംപ്രതി പൂച്ചക്കാട് സ്വദേശിനി അസ്‌നിഫയെ ജില്ലാ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. അസുഖത്തെ തുടർന്നാണ് അസ് നീഫയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറു വേദനയും ചർദ്ദിയും അസഹ്യമായ പോഴാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വാർഡിൽ കഴിയുന്ന പ്രതിയെ അടുത്ത ദിവസം ആശുപത്രി സെല്ലിലേക്ക് മാറ്റുമെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു. കേസിൽ ഇനിയും ഒട്ടേറെ സ്വർണ്ണം കണ്ടെടുക്കാനുണ്ട്. ഉദുമ കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ ഉൾപെടെ ജയിലിലാണ്.
0 Comments