Ticker

6/recent/ticker-posts

അമ്പലത്തറ പെരൂരിൽ പുലി ബൈക്കിന് നേരെ ചാടിയതായി വിവരം

കാഞ്ഞങ്ങാട്: അമ്പലത്തറ പേരൂറിലും  പുലിയെ കണ്ടതായി നാട്ടുകാർ. ഇന്ന് പുലർച്ചെ നാലരയോടെ പേരൂർ വളവിലാണ് പുലിയെ കണ്ടതായി പറയുന്നത്. ഭണ്ഡാരത്തിന് സമീപത്തു കൂടി മുകളിലേക്ക് ഓടിക്കയറുന്നതാണ് കണ്ടത്. ഇതുവഴി പുലർച്ചെ ബൈക്കിൽ പോയ നാട്ടുകാരനാണ് കണ്ടത്. ബൈക്കിനു നേരെ പുലി ചാടി യടുത്തതായും പറയുന്നു. ശേഷം കാലിച്ചാൻ ദേവസ്ഥാന കമാനത്തിന്റെ ഭാഗത്തേക്ക് ഓടിക്കയറി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധിച്ചു. തൊട്ടടുത്ത പ്രദേശങ്ങളിലെല്ലാം ഇടക്കിടെ കണ്ട പുലിയാവാം ഇതെന്നാണ് നിഗമനം.
Reactions

Post a Comment

0 Comments