Ticker

6/recent/ticker-posts

തെയ്യം കാണാൻ വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട് :തെയ്യം കാണാൻ 
വീട്ടിൽ നിന്നും പോയ 
യുവാവിനെ കാണ്മാനില്ലെന്ന സഹോദരൻ്റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുല്ലൂർ ചാലിങ്കാലിലെ കേളുവിൻ്റെ മകൻ കുഞ്ഞികൃഷ്ണനെ 41യാണ് കാണാതായത്. കഴിഞ്ഞ 28 ന് രാത്രി തെയ്യം കാണാൻ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ശേഷം തിരിച്ചു വന്നില്ലെന്നാണ് പരാതി. അനുജൻ പി. മഹേഷ് ആണ് പരാതി നൽകിയത്.
Reactions

Post a Comment

0 Comments