മൈലാട്ടി പൊയിനാച്ചി സ്വദേശി അനിൽ കുമാർ 41 ആണ് പിടിയിലായത്. ഇൻസ്പെക്ടർ രജികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ എം.വി.
പ്രകാശൻ സീനിയർ സിവിൽ ഓഫീസർ
സുനീഷ് , സിവിൽ ഓഫീസർ
ജ്യോതിഷ് ജോസ് എന്നിവർ ചേർന്ന് ഇന്ന് ഉച്ചക്കാണ് പൊയിനാച്ചിയിൽ വെച്ച് അറസ്ററ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്'
വൈകീട്ട് കോടതിയിൽ ഹാജരാക്കും. ഒപ്പമുണ്ടായിരുന്ന യുവാവ് കേസിൽ പ്രതിയാണെങ്കിലും ട്രെയിനിന് എറിഞ്ഞത്
തേപ്പ് തൊഴിലാളിയായ അനിൽ കുമാറെന്ന് പൊലീസ് ഉത്തരമലബാറിനോട് പറഞ്ഞു. സി. സി. ടി. വി ക്യാമറകൾ പരിശോധിച്ച് ആണ് പ്രതിയെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു.
ട്രെയിനിൽ യാത്രക്കിടെ
പെൺ സുഹൃത്തിനെ മോശമായി നോക്കിയത് യുവാവ് ചോദ്യം ചെയ്തതിൽ പ്രകോപിതനായാണ്
മലബാർ എക്സ്പ്രസിന് കല്ലെറിഞ്ഞത്. ബേക്കൽ റെയിൽവെ സ്റ്റേഷനിൽ
ഇന്നലെ രാത്രി 7.30നാണ് സംഭവം. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മലബാർ എക്സ്പ്രസിൽ ജനറൽ കോച്ചിൽ യാത്ര ചെയ്ത പ്രതികൾ,മലപ്പുറം വെളിയംങ്കോട് കൺട്രായിൽ കെ.റിജാസിൻ്റെ 24 പെൺസുഹൃത്തിനെ മോശമായി നോക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത റിജാസിനെ പ്രതികൾ തടഞ്ഞു നിർത്തി മുഖത്തടിക്കുകയും ബേക്കൽ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം യുവാവ് ഇരുന്ന ഭാഗം ലക്ഷ്യമാക്കി പ്ലാറ്റ്ഫോമിനടുത്ത് നിന്നും കല്ലെറിയുകയായിരുന്നു. കല്ല് ട്രെയിനിന് കൊള്ളുകയും ചെയ്തു. റിജാസിൻ്റെ പരാതിയിലാണ് റെയിൽവെ പൊലീസ് കേസെടുത്ത്.
0 Comments