ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഡോക്ടർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. പ്രതിയുടെ ജാമ്യാപേക്ഷയിൽ അമ്പലത്തറ പൊലീസിനോട്
ഹൈക്കോടതിറിപ്പോർട്ട് തേടി. കാഞ്ഞങ്ങാട് താമസിക്കുന്ന തൈക്കടപ്പുറം പി.എച്ച്.സിയിലെ ഡോക്ടർ ജോൺ എസ് ജോൺ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഇരിയയിൽ ക്ലിനിക്ക് നടത്തുന്ന ഡോ. ജോൺ രണ്ട് മക്കളുടെ മാതാവായ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്.
ചികിത്സക്കിടെ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഡോക്ടർക്കെതിരെ അമ്പലത്തറ പൊലീസ് കഴിഞ്ഞയാഴ്ചയാണ് കേസെടുത്തത്.
മൂത്രാശയ അണുബാധയുമായി ബന്ധപ്പെട്ട് ചികിത്സക്കിടെ ഡോക്ടര്‍ ജോണ്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞത്. ജില്ലാ പൊലീസ് മേധാവിക്ക് ഉള്‍പ്പെടെ യുവതി പരാതി നല്‍കിയിരുന്നു. തുടർന്നാണ് അമ്പലത്തറ പൊലീസ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഡോക്ടറുടെ താമസ സ്ഥലത്ത് ഉൾപ്പെട്ടെ പൊലീസ് പരിശോധനക്കെത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. വീട് പൂട്ടിയ നിലയിലായിരുന്നു.
0 Comments