Ticker

6/recent/ticker-posts

ഓട്ടോറിക്ഷകളിൽ സൗജന്യ യാത്രാ സ്റ്റിക്കർ ആർ.ടി. ഓഫീസിലേക്ക് ഡ്രൈവർമാരുടെ മാർച്ച്

കാഞ്ഞങ്ങാട് :ഓട്ടോറിക്ഷകളിൽ ഫിറ്റ്നസ്സ് പരിശോധനക്ക് പോകുമ്പോൾ 
സൗജന്യ യാത്ര സ്റ്റിക്കർ പതിച്ചിരിക്കണമെന്ന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപെട്ട് ഓട്ടോ തൊഴിലാളി യൂണിയൻ സി ഐ ടി യു ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ കാഞ്ഞങ്ങാട് ആർ ടി ഓഫീസിലേക്ക്  പ്രതിഷേധ മാർച്ച് നടത്തി.
     വാഹനങ്ങളിൽ സൗജന്യ യാത്ര സ്റ്റിക്കർ പതിച്ചാൽ യാത്രക്കാരോട് കൂലി ആവശ്യപ്പെടുമ്പോൾ തർക്കത്തിന് കാരണമാകും. നിയമം പാലിച്ച് ഓടുന്ന തൊഴിലാളികൾക്ക് ഈ നിയമം പ്രയാസകരമാണ്. തൊഴിലാളി വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാർച്ചിൽ ഓട്ടോ തൊഴിലാളി യൂണിയൻ സി ഐ ടി യു ജില്ലാ പ്രസിഡന്റ് പി. എ. റഹ്മാൻ്റെ അധ്യ
ക്ഷതയിൽ സി ഐ ടി യു ജില്ലാ സെക്രട്ടറി പി. മണി മോഹൻ ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരൻ ,ടി.വി. വിനോദ്, സി. എച്ച്. കുഞ്ഞമ്പു , പി . കൃഷ്ണൻ, പി. രാഘവൻ, യു.കെ. പവിത്രൻ, ലോഹിതാക്ഷൻ , ടി.സുഭാഷ് , കെ. സതീശൻ  സംസാരിച്ചു. ജില്ലാ സെക്രട്ടറി ഉണ്ണി നായർ സ്വാഗതം പറഞ്ഞു.
Reactions

Post a Comment

0 Comments