കാഞ്ഞങ്ങാട് : പ്രവാസിവ്യവസായി പള്ളിക്കര പൂച്ചക്കാട്ടെ എം.സി. അബ്ദുൾ ഗഫൂർ ഹാജിയുടെ 55 കൊല പാതകവും 596 പവൻ ആഭരണങ്ങൾ കാണാതാവുകയും ചെയ്ത കേസിൽ റിമാൻ്റിലുള്ള ഏഴാം പ്രതിയുടെ ജാ മ്യാപേക്ഷ ഹൈക്കോടതി തള്ളി. പൂച്ചക്കാട് സ്വദേശി സൈഫുദീൻ ബാദുഷ 33യുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
സൈഫുദീൻ ബാദുഷ കാസർകോട് ജില്ലാ കോടതിയിൽ നേരത്തെ നൽകിയ ജാമ്യാ പേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ്
ക്കോടതിയെ സമീപിച്ചത്. അനേഷണ സംഘത്ത ലവൻ ഡി സിആർബി ഡി വൈ എസ് പി കെ. ജെ. ജോൺസനും സംഘവും 90 ദിവസത്തിനുള്ളിൽ പ്രതികൾ ക്കെതിരെ കുറ്റപത്രം നൽകിയ ത് മൂലം പ്രതികൾക്ക് സ്വാഭാവിക ജാമ്യത്തിനുള്ള വഴി നേരത്തെ അടഞ്ഞിരുന്നു. ഭൂരിഭാഗം പ്രതികളും ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിലാണ്
നാലാംപ്രതി കൊല്യയിലെ ആയിഷക്ക് കടുത്ത വ്യവസ്ഥകളോടെ ജില്ലാ കോടതി നേരത്തേ ജാമ്യം നൽകിയിരുന്നു.
മൂന്നാം പ്രതി അസ്തിഫയെ വയറു വേദനയെ തുടർന്ന് ജയിലിൽ നിന്നും കഴിഞ്ഞ ദിവസം ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
0 Comments