കാഞ്ഞങ്ങാട് :പാതി വില തട്ടിപ്പിൽ കാസർകോട് ജില്ലയിൽ ഒരു കേസ് കൂടി. സ്കൂട്ടറിന് പണം നൽകിയ യുവതിയുടെ പരാതിയിൽ ആണ് കേസ്. തുരുത്തി മുഴക്കീലിലെ എം.കെ. ജസീല 35 യുടെ പരാതിയിൽ റിയാസ് തിരൂർ,കെ.എൻ. അനന്ദ കുമാർ, അനന്ദു കൃഷ്ണൻ എന്നിവർക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. ആൽഫൗണ്ടേഷൻ തിരൂർ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാണ് പരാതിക്കാരി. ഈ ഗ്രൂപ്പിൻ്റെ അഡ്മിനായ റിയാസും എൻ.ജി.ഒ കോൺഫെഡറേഷൻ ചെയർമാനായ കെ.എൻ. അനന്ദ കുമാർ, കോഡിനേറ്റർ അനന്ദു കൃഷ്ണൻ എന്നിവരും ചേർന്ന് പകുതി വിലക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. മൂന്ന് തവണ കളിലായി 6 3000 രൂപയായിരുന്നു യുവതി നൽകിയത്.
0 Comments