Ticker

6/recent/ticker-posts

പൂച്ചക്കാട് സ്കൂട്ടി ലോറിക്കടിയിൽപ്പെട്ട് കോളേജ് വിദ്യാർത്ഥി മരിച്ചു, അപകടം ഇന്ന് പുലർച്ചെ മംഗലാപുരത്ത് നിന്നും നാട്ടിലേക്ക് വരുന്നതിനിടെ

കാഞ്ഞങ്ങാട് : പള്ളിക്കര പൂച്ചക്കാട് സ്കൂട്ടി ലോറിക്കടിയിൽ കുടുങ്ങി കോളേജ് വിദ്യാർത്ഥി മരിച്ചു. ചെറുവത്തൂർ കാടങ്കോട്ടെ എ.പി. മുഹമ്മദ് ഫായിസ് 22 ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.15ന്പൂച്ചക്കാട് ടൗണിലാണ് അപകടം. സഹപാഠിയായ ചിത്താരി പെട്രോൾ പമ്പിനടുത്തുള്ള റയിസുംസ്കൂട്ടിയിലുണ്ടായിരുന്നു. റയിസ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പുലർച്ചെ ചാറ്റൽ മഴയുണ്ടായിരുന്നു. മറ്റൊരു ലോറിയിടിച്ച് സ്കൂട്ടി കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്കടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ള ലോറിയുടെ ഡ്രൈവർ പറഞ്ഞതെങ്കിലും ഇത് ഉറപ്പാക്കിയിട്ടില്ല. ലോറിക്കടിയിൽ പെട്ട് ദാരുണമായിരുന്നു മരണം. നാട്ടുകാർ കാഞ്ഞങ്ങാട് ഐ ഷാൽ ആശുപത്രിയിലെത്തിച്ചിരുന്നു. മംഗലാപുരത്ത് നിന്നും ഏതാനും വിദ്യാർത്ഥികൾ വിവിധ ഇരുചക്ര വാഹനങ്ങളിൽ നാട്ടിലേക്ക് പോകുന്നതിനിടെയാണ് മുഹമ്മദ് ഫായിസ് അപകടത്തിൽപ്പെട്ട് മരിച്ചത്. യേനപ്പോയ ഹോസ്പിറ്റലിലെ വിദ്യാർത്ഥിയായിരുന്നു.
Reactions

Post a Comment

0 Comments