കാഞ്ഞങ്ങാട്: ഒടയംചാൽ ചക്കി ട്ടടുക്കത്ത് പറമ്പിൽ കെട്ടിയിരുന്ന ആടിനെ പുലി കടിച്ചു കൊന്ന് ഭക്ഷിച്ചു. ഇതോടെ നാട്ടുകാർ ഭിതിയിലായി. വീടിന് 200 മീറ്റർ അകലെ കെട്ടിയിട്ട ആടിനെയാണ് പുലി പിടിച്ചത്. മര ത്തിൽ കെട്ടിയിരുന്ന ആടിനെ പട്ടാപ്പകൽ പുലി കടിച്ചുകൊ ന്ന് ഭൂരിഭാഗവും ഭക്ഷിച്ച നിലയിലായിരുന്നു.
വനംവകുപ്പിലെ പനത്തടി സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിമൽരാജ്, വിഷ്‌ണുകൃഷ്‌ണൻ, കെ.രതീഷ് എന്നിവരുടെ നേത്യത്വത്തിൽ നാട്ടുകാരും പ്രദേശത്ത് തിരച്ചിൽ ന ടത്തി. ആടിനെ
കൊന്ന് ഭക്ഷിച്ചത് പുലിയാണെന്ന് വനം വകുപ്പ് അ ധിക്യതരും കരുതുന്നു. പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപി ക്കാനാണ് വനംവകുപ്പിൻ്റെ തീരുമാനം.
മരുതോം വനാതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശമാണിത്. കഴിഞ്ഞമാസവും ഇവിടെ പുലിയെ കണ്ടിരുന്നു. എന്നാൽ വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നില്ല. പരപ്പ, പന്നിയെറിഞ്ഞകൊല്ലി, വീട്ടിയോടി ഭാഗത്ത് ഒരു മാസം മുമ്പ് പുലിയിറങ്ങി ആടിനെ പിടിച്ചിരുന്നു. കഴിഞ്ഞ ദിവസം പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായയത്തിലെ ആയമ്പാറ, പാറപ്പള്ളി തട്ടുമ്മൽ എന്നിവി ടങ്ങളിലും നാട്ടുകാർ പുലിയെ കണ്ടിരുന്നു. മടിക്കൈ, വെള്ളുട, വാഴക്കാട് ഭാഗങ്ങളിലും പുലിയുടെ സാന്നിധ്യം സ്ഥിരി കരിച്ചിരുന്നു. ഇതോടെ ഒന്നിൽ കൂടുതൽ പുലിയുണ്ടെന്ന സംശയവും ബലപ്പെട്ടു.
0 Comments