Ticker

6/recent/ticker-posts

അപകടത്തിൽപ്പെട്ട കാറിൽ നിന്നും കാൽ കോടി രൂപ പിടികൂടി പൊലീസ്

കാസർകോട്: ദേശീയ പാതയിൽഅപകടത്തിൽപ്പെട്ട കാറിൽ നിന്നും പൊലീസ് കാൽ കോടി രൂപ പിടികൂടി.മഞ്ചേശ്വരത്ത് അപകടത്തില്‍ പെട്ട കാറില്‍ നിന്നുമാണ് 25,88000 രൂപ പിടികൂടിയത്. മംഗ്ളൂരു ഭാഗത്ത് നിന്നു ഹൊസങ്കടി ഭാഗത്തേക്ക് പഴവർഗങ്ങളുമായി  വരികയായിരുന്ന കാറും എതിരെ വന്ന മറ്റൊരു കാറും കൂട്ടിയിടിച്ചു. സ്ഥലത്തെത്തിയ ഹൈവേ പൊലീസ്  കാറില്‍ നടത്തിയ പരിശോധനയിലാണ് പഴവർഗം കയറ്റിയ കാറിൽ പണം കണ്ടെത്തിയത്. പണത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടുവെങ്കിലും ഹാജരാക്കാൻ കഴിഞ്ഞില്ല. തുടര്‍ന്ന് കാറില്‍ ഉണ്ടായിരുന്ന കാസര്‍കോട് കമ്പാര്‍ സ്വദേശിയേയും ഹൊസബട്ടു സ്വദേശിയേയും മഞ്ചേശ്വരം പൊലീസിനു കൈമാറി. കാറില്‍ ഉണ്ടായിരുന്നവര്‍ക്ക് നോട്ടീസ് നല്‍കി വിട്ടയച്ചു. പണം കോടതിക്ക് കൈമാറി.
Reactions

Post a Comment

0 Comments