കാഞ്ഞങ്ങാട് : ബാങ്ക് അക്കൗണ്ടിൽ നിന്നും വ്യാജ ഒപ്പിട്ട് ഒരു കോടി 7 ലക്ഷം രൂപ തട്ടിയെടുത്തു. പള്ളിക്കര കല്ലിങ്കാൽ ഷഹാന മൻസിലിൽ പി . പി . മുഹമ്മദിൻ്റെ 65 പരാതിയിൽ ഇദ്ദേഹത്തിൻ്റെ സഹോദരൻ്റെ പുത്രനായ അഹമ്മദ് ഖബീറിനെ 38 തിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പരാതിക്കാരൻ്റെ മകൻ നാട്ടിലില്ലാത്ത സമയത്ത് യുവാവ്പണം തട്ടിയെടുത്തെന്നാണ് പരാതി. ബാങ്ക് ഓഫ് ബറോഡയിലെ അക്കൗണ്ടിൽ നിന്നു മാണ് പണം നഷ്ടപ്പെട്ടത്. വീട്ട് ആവശ്യങ്ങൾക്കും മറ്റു മായി അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ ഒപ്പിട്ട് നൽകിയ ചെക്കുകൾ വഴിയും ബാങ്കിൽ നിന്നും വ്യാജ ഒപ്പ് ഉപയോഗിച്ച് നേടിയ ചെക്ക് ബുക്കുകൾ ഉപയോഗിച്ചും പണം തട്ടിയെടുത്തതായാണ് പരാതി. ബാങ്ക് അകൗണ്ടുമായി ബന്ധിപ്പിച്ച പരാതിക്കാരൻ്റെ മൊബൈൽ ഫോൺ നമ്പറിന് പകരം ബാങ്കിൽ വ്യാജ അപേക്ഷ നൽകി പ്രതിയുടെ ഫോൺ നമ്പർ ബന്ധിപ്പിച്ചു. പരാതിക്കാരൻ്റെ ചെക്ക് ലീഫുകൾ ഉപയോഗിച്ചും ആർ.ടി.ജി.എസ് സംവിധാനം ഉപയോഗിച്ചും പ്രതിയുടെ അക്കൗണ്ടിലേക്ക് ഒരു കോടി 7 ലക്ഷം രൂപ മാറ്റി വ്യാജ രേഖ നിർമ്മിച്ച് ചതിചെയ്തെന്നാണ് കേസ്.
0 Comments