കാഞ്ഞങ്ങാട് :സ്വകാര്യാശുപത്രിയിലെ നഴ്സായ യുവതിയെ കാണാതായെന്ന പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. കോഴിക്കോട് ആശുപത്രിയിലെ നഴ്സായ പാലാവയൽ സ്വദേശിനിയെയാണ് കാണാതായത്. ഇന്നലെ രാവിലെ 9 നും വൈകീട്ട് 4 മണിക്കുമിടയിലാണ് 23 കാരിയെ കാണാതായത്. പിതാവിൻ്റെ പരാതിയിലെടുത്ത കേസിൽ അന്വേഷണം നടക്കവെ യുവതി ഇന്ന് രാവിലെ പൊലീസിൽ ഹാജരായി. ഇരിട്ടി സ്വദേശിയെ വിവാഹം കഴിച്ച് യുവാവിനൊപ്പമാണ് ഹാജരായത്. യുവതിയെ ഹോസ്ദുർഗ് കോടതിയിൽ ഇന്ന് ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
0 Comments