കാഞ്ഞങ്ങാട് :കിടപ്പ് മുറിയിൽ കയറിയ മോഷ്ടാവ് മൂന്ന് പവൻ സ്വർണാഭരണങ്ങൾ കൊണ്ട് പോയി. കളനാട് കൈനോത്തെ കെ.എ. മുജീബിൻ്റെ വീട്ടിലാണ് മോഷണം. വൈകീട്ട് 5 നും രാത്രി 11 മണിക്കും ഇടയിലാണ് മോഷണം. രണ്ട് ലക്ഷം രൂപ വില വരുന്ന ആഭരണം അലമാരയിൽ നിന്നു മാണ് കവർന്നത്. മേൽപ്പറമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments