Ticker

6/recent/ticker-posts

ജ്യൂസിൽ മദ്യം കലർത്തി നൽകി മാതാവിനെ പീഡിപ്പിക്കുന്ന നഗ്ന ദ്യശ്യങ്ങൾ മകന് അയച്ചു കൊടുത്തു പ്രതിക്കെതിരെ പോക്സോ കേസെടുത്തു രംഗം ചിത്രീകരിച്ച മൊബൈൽ ഫോൺ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: ജ്യൂസിൽ മദ്യം കലർത്തി നൽകി യുവതിയെ മയക്കി കിടത്തി പീഡിപ്പിച്ച പ്രതി
 നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും യുവതിയുടെ മകന് അയച്ചു കൊടുക്കുകയും ചെയ്തു . യുവതിയുടെ നഗ്നചിത്രം പകർത്തിയ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി.
വടകര വില്യാപള്ളിയിലെ മുഹമ്മദ് ജാസ്മിനെതിരെയാണ് ചന്തേര പൊലീസ് റജിസ്ട്രർ ചെയ്ത കേസിന് പുറമെ പുതിയ പരാതിയിൽ
 പയ്യന്നൂർ പൊലീസ് പോക്സോ കേസെടുത്തു.
നഗ്‌നദൃശ്യങ്ങൾ യുവതിയുടെ പ്രായപൂർത്തിയാവാത്ത മകന് അയച്ചുനൽകിയ കേസിൽ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യും. ഭർത്താവുമായി പിണങ്ങി ക്കഴിഞ്ഞിരുന്ന യുവതിയെ ഇൻസ്റ്റാഗ്രാമിലൂടെയാണ് പ്രതി പരിചയപ്പെട്ടത്.
നാല് ദിവസം  യുവതിയുടെ കൂടെ വീട്ടിൽ താമസിച്ചു. ഇതിനിടയിലാണ് ജ്യൂസിൽ മദ്യം കലർത്തി നൽകി നഗ്നദൃശ്യങ്ങൾ പകർത്തിയത്.
 ഒടുവിൽ യുവതി ചന്തേര പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്തതോടെ പ്രതി ഒളിവിൽ പോയി.
 പൊലീസ് ലുക്ക ഔട്ട് നോട്ടീസ് പുറപ്പെട വിക്കുകയും
വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ചന്തേര പൊലീസ് പിടികൂടുകയായിരുന്നു.
ഹോസ്‌ദുർഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതിയിൽ ഹാജരാക്കിയ പ്ര തിയെ റിമാൻഡ് ചെയ്‌തിരുന്നു. ചന്തേര പോലീസിൽ കസ്റ്റഡിയിൽ വാങ്ങി തെ ളിവെടുപ്പ് നടത്തിയതോടെയാണ് യുവതിയുടെ നഗ്ന ദ്യശ്യങ്ങൾ ചിത്രീകരിച്ച ഫോൺ കണ്ടെത്തിയത്.
 ചന്തേര പൊലീസ് കസ്ററഡിയിൽ രണ്ട് ദിവസം പ്രതിയെ വിശദമായി ചോദ്യം ചെയ്തു. പോക്സോ കേസിൽ പയ്യന്നൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.
Reactions

Post a Comment

0 Comments