Ticker

6/recent/ticker-posts

മാവുങ്കാലിന് സമീപം ക്രഷർ മാനേജരെ തോക്ക് ചൂണ്ടി ചവിട്ടി വീഴ്ത്തിയ ശേഷം രണ്ടംഗ സംഘം പത്ത് ലക്ഷം കവർന്നു

കാഞ്ഞങ്ങാട് :ക്രഷർ മാനേജരെ തോക്ക് ചൂണ്ടി ചവിട്ടി വീഴ്ത്തിയ ശേഷം രണ്ടംഗ സംഘം പത്ത് ലക്ഷത്തിലേറെ രൂപ കവർന്നു.ഏച്ചിക്കാനത്ത് ഇന്ന് സന്ധ്യക്കാണ് സംഭവം. ഏച്ചിക്കാനത്തെ പ്രിയ മെറ്റൽ സിലെ മാനേജർ കോഴിക്കോട് സ്വദേശി രവീന്ദ്രനെ 50 ആക്രമിച്ചാണ് പത്ത് ലക്ഷത്തി ഇരുപതിനായിരം രൂപ കവർന്നത്. ക്രഷർ പൂട്ടി കല്യാൺ റോഡിലെ താമസ സ്ഥലത്തേക്ക് പോകാൻ ഓട്ടോ കാത്ത് നിൽക്കവെ നടന്ന് വന്ന രണ്ടംഗ സംഘം തോക്ക് ചൂണ്ടി ചവിട്ടി വീഴ്ത്തി പണം കവർന്ന തായാണ് പരാതി. 
അന്യ സംസ്ഥാനക്കാരാണ് പ്രതികളെന്ന് സംശയിക്കുന്നു. സ്ഥാപനം നിലവിൽ തൃശൂർ സ്വദേശികളാണ് നടത്തുന്നത്.
Reactions

Post a Comment

0 Comments