Ticker

6/recent/ticker-posts

യുവതിക്ക് അശ്ലീല വീഡിയോകളുടെ ലിങ്ക് അയച്ചു കൊടുത്തു നാല് മൊബൈൽ നമ്പർ ഉടമകൾക്കെതിരെ കേസ്

കാഞ്ഞങ്ങാട് : യുവതിയുടെ പരാതിയിൽ നാല്
മൊബൈൽ ഫോൺ ഉടമകൾക്കെതിരെ
ചീമേനി പൊലീസ് കേസെടുത്തു. തൻെറ മൊബൈൽ ഫോണിലേക്ക് വർഷങ്ങളായി മെസേജുകളും അശ്ലീല വീഡിയോകളുടെ ലിങ്കുകൾ അയക്കുന്നുവെന്ന ഭർതൃമതിയുടെ പരാതിയിലാണ് കേസ്.
ചീമേനി പൊലീസ് പരിധിയിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശിയായ 46 കാരിയാണ് പരാതി നൽകിയത്. 2024 ഫെബ്രുവരി ഒന്ന് മുതൽ 2025 ഫെബ്രുവരി 26 വരെ സന്ദേശം അയച്ചെന്നാണ് പരാതി. ഭർത്താവിന് യുവതിയിൽ സംശയമുണ്ടാക്കുന്നതിനും കഴിഞ്ഞ മാസം 23 ന് ഭർത്താവ് കൂടെയുള്ള സമയത്ത് പലതവണ വിളിച്ചും കഴിഞ്ഞ മാസം 13ന് ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് കേസ്.

Reactions

Post a Comment

0 Comments