Ticker

6/recent/ticker-posts

നാടിനെ നടുക്കിയ പീഡനക്കേസിൽ പ്രതിക്കെതിരെ വിചാരണ തുടങ്ങി, പെൺകുട്ടിയെ വിസ്തരിച്ചു

കാഞ്ഞങ്ങാട് : നാടിനെ പിടിച്ചു ലച്ച പീഡനക്കേസിൽ പ്രതിക്കെതിരെ കാഞ്ഞങ്ങാട് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിൽ വിചാരണ ആരംഭിച്ചു. പടന്നക്കാട്ടെ വീട്ടിൽ കിടന്നുറങ്ങിയ പത്ത് വയസുകാരിയെ തട്ടി കൊണ്ട് പോയി പീഡിപ്പിക്കുകയും ആഭരണം കവർന്ന ശേഷം റോഡരികിൽ ഉപേക്ഷിച്ച കേസിലെ പ്രതികർണാടക കുടക് സ്വദേശി പി എ . സലീമിനെതിരെയുള്ള വിചാരണ നടപടികളാണ് പോക്സോ കോടതിയിൽ അതിവേഗം പുരോഗമിക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിയെ ഓരോ തവണയും വിചാരണക്കായി കോടതിയിൽ ഹാജരാക്കുന്നുണ്ട്. സ്വന്തമായി അഭിഭാഷകനെ നിയോഗിക്കാത്തതിനാൽ ലീഗൽ അഡ്വൈസറിനിയോഗിച്ച അഭിഭാഷകനാണ് പ്രതിക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത്. അടച്ചിട്ട കോടതി മുറിയിൽ ആയിരുന്നു കുട്ടിയുടെ വിചാരണ നടപടികൾ പൂർത്തിയാക്കിയത്. ഈ സമയം പ്രതിയെ കൂടി വിചാരണക്ക് വിധേയമാക്കേണ്ടിയിരുന്നതിനാൽ കറുത്ത തുണി കൊണ്ട് പ്രതിയെ നിർത്തിയ കോടതി കൂട്ടിലും പെൺകുട്ടിയെ നിർത്തിയിരുന്ന കോടതി കൂട്ടിലും കർട്ടൺ തീർത്തിരുന്നു. പ്രമാദമായ ഈ പോക്സോ കേസിൽ അതീവ ജാഗ്രത പുലർത്തിയാണ് കോടതി നടപടികൾ പൂർത്തിയായത്. ജഡ്ജ് പി എം . സുരേഷ് ആണ് സാക്ഷികളെ വിസ്തരിക്കുന്നത്. കേസിലെ മുഖ്യ സാക്ഷികളിൽ ഒരാളായ കുട്ടിയുടെ മാതാവിനെയും കോടതി വിസ്തരിച്ചു. ഇവരുടെ വിസ്താരം പൂർത്തിയായിട്ടില്ല. 67സാക്ഷികളുടെ വിസ്താരമാണ് കോടതിയിൽ പൂർത്തിയാകാനുള്ളത്. വിചാരണ പുരോഗിക്കുമ്പോഴും നാടിനെ നടുക്കിയ പീഡന കേസിലെ പ്രതിയെ സഹായിക്കാൻ പ്രതിയുടെ ബന്ധുക്കളടക്കം ആരും കോടതിയിലെത്താൻ തയാറായില്ല. 2024 മെയ് 15 ന് പുലർച്ചെയായിരുന്നു പ്രതി കൃത്യം നടത്തിയത്. പഴുതടച്ചുള്ള അന്വേഷണങ്ങൾക്കൊടുവിൽ ദിവസങ്ങൾക്കകം പ്രതിയെ ആന്ധ്രയിൽനിന്നും പൊലീസ് പിടികൂടി. കേസ് റജിസ്ട്രർ ചെയ്ത 39 ദിവസത്തിനകം ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടറായിരുന്ന അന്വേഷണ ഉദ്യോഗസ്ഥൻ ഇപ്പോഴത്തെ ചക്കരകല്ല് ഇൻസ്പെക്ടർ എം. പി . ആസാദ് 300 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. തട്ടി കൊണ്ട് പോകൽ, പോക്സോ, വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്യുന്നതിന് വീട്ടിൽ അതിക്രമിച്ചു കടക്കൽ ഉൾപെടെയുള്ള കുറ്റമാണ് പ്രതിക്കെതിരെ കുറ്റപത്രത്തിൽ ഉള്ളത്. മോഷ്ടിക്കാനായി വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കുട്ടിയെ എടുത്ത് കൊണ്ട് പോയി കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി കുറ്റപത്രത്തിലുണ്ട്. പുലർച്ചെ വല്യ ഛൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയ സമയം തുറന്നുവെച്ച വാതിലിൽ കൂടി അകത്ത് കയറിയാ യിരുന്നു ഉറങ്ങി കിടന്ന കുട്ടിയെ തട്ടിയെടുത്ത് വിജനമായ സ്ഥലത്തു വെച്ച് പീഡിപ്പിച്ചത്. കുട്ടിയുടെ സ്വർണ കമ്മൽ പിന്നീട് വിൽപ്പന നടത്തിയ നിലയിൽ കണ്ണൂർ കൂത്ത് പറമ്പിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിയെ കമ്മൽ വിൽക്കാൻ സഹായിച്ച സഹോദരി സുവൈബ കേസിൽ രണ്ടാം പ്രതിയാണ്. 2022ൽ ബന്ധുവായ പെൺകുട്ടിയെ മോട്ടോർ ബൈക്കിൽ കയറ്റി കൊണ്ട് പോയി ആദൂർ വനത്തിനുള്ളിൽ പീഡിപ്പിച്ച കേസിൽ പ്രതിയാണ്. ഈ കേസിൽ ഇതേ പോക്സോ കോടതിയിൽ മറ്റൊരു വിചാരണ കൂടി പ്രതി നേരിടുന്നുണ്ട്.

Reactions

Post a Comment

0 Comments