Ticker

6/recent/ticker-posts

സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു

കാഞ്ഞങ്ങാട് :  സൂര്യാഘാതം ഏറ്റു തെണ്ണൂറ്റിരണ്ട് വയസ്സുകാരൻ  മരിച്ചു.
കയ്യൂർ ,മുഴക്കോം, വലിയ പൊയിലിൽ
കുഞ്ഞിക്കണ്ണനാണ് മരിച്ചത്.ഇന്നുച്ചയ്ക്ക് 2.50 ന് വീടിന് സമീപത്തുവച്ചാണ് സൂര്യാഘാതം ഏറ്റത്.
ബന്ധുവിൻ്റെ വീട്ടിലേക്ക് നടന്ന് പോകുന്നതിനിടയാണ് 
സൂര്യാഘാതമേറ്റത്.
ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 
ജീവൻ രക്ഷിക്കാനായില്ല.
മരണം സൂര്യാഘാതമേറ്റാണെന്ന് സ്വകാര്യ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു .
എന്നാൽ
കണ്ണൂർ മെഡിക്കൽ കോളേജിലെ വിദഗ്ധ പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ  അന്തിമമായ സ്ഥിരീകരിക്കാനാകൂവെന്ന്  ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി  ദുരന്ത നിവാരണ അതോറിറ്റി  ജാഗ്രതാ നിർദേശങ്ങൾ
പുറപ്പെടുവിച്ചു.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും
ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.
Reactions

Post a Comment

0 Comments