Ticker

6/recent/ticker-posts

ജില്ലാ പൊലീസ് മേധാവി രാവണീശ്വരം വെള്ളംതട്ടം നഗർ സന്ദർശിച്ച് പരാതി പരിഹാര അദാലത്ത് നടത്തി

കാഞ്ഞങ്ങാട്: രാവണേശ്വരം വെള്ളം തട്ട നഗരിയിൽ ജില്ലാ പൊലീസ് മേധാവി  വെള്ളംതട്ട നഗരിയിൽ എത്തി പരാതി പരിഹാര അദാലത്ത് നടത്തി.
 ജില്ലാ പൊലീസ് മേധാവി ഡി. ശില്പ  പരിപാടി ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സബീഷ് ., ജോൺസൻ  (ഡിവൈസ് പി എസ് എം എസ്), ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംജി പുഷ്പ, വാർഡ് മെമ്പർമാരായ  പി. മിനി, ബാലകൃഷ്ണൻ കെ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി വി രാകേഷ് ഊരു മൂപ്പൻ വി. രവി, സബ്.ഇൻസ്പെക്ടർ സി വി പ്രേമരാജൻ ,എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രസന്നകുമാർ വി വി, വില്ലേജ് ഓഫീസർ പുഷ്പലത, എസ് ടി പ്രമോട്ടർ എം ജസ്ന മോൾ , സോഷ്യൽ വർക്കർ ജി പ്രജീഷ് എന്നിവർ സംസാരിച്ചു. ഹോസ്‌ദുഗ് ഇൻസ്പെക്ടർ പി അജിത് കുമാർ സ്വാഗതവും, ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി നന്ദിയും പറഞ്ഞു. പരിപാടിയിൽ വിവിധ ഡിപ്പാർട്ട്മെൻറ് പ്രതിനിധികൾ പങ്കെടുത്തു, നൂറോളം ആളുകളും അദാലത്തിൽ പങ്കെടുത്തു.
Reactions

Post a Comment

0 Comments