കാസർകോട്:
മദ്യ ലഹരിയിൽ ഓടിച്ച് വന്ന കാർ കാസർകോട് പൊലീസ് സ്റ്റേഷൻ്റെ മതിലിലിടിച്ചു നിന്നു. ഇന്നലെ അർദ്ധരാത്രിയിലാണ സംഭവം. ഗീതജംഗ്ഷന് സമീപം കാർ നിർത്തിയിട്ട് നാല് പേർ നിൽക്കുന്നതിൽ സംശയം തോന്നിയ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കാസർകോട് എസ്.ഐ എൻ . അൻസാർ കാർ സ്റ്റേഷനിലേക്കെടുക്കാൻ ആവശ്യപെട്ടു. ഇതിന് ശേഷം പൊലീസ് ജീപ്പ് കാറിന് പിന്നാലെ പുറപ്പെട്ടു. എന്നാൽ ഓടിച്ചു പോയ കാർ സ്റ്റേഷൻ്റെ മതിലിൽ ഇടിച്ച് നിൽക്കുകയാണ് ചെയ്തത്. മതിലിന് കാര്യമായ കേട് പാടില്ലെങ്കിലും കാറിൻ്റെ മുൻവശത്തിന്കേടുപാട് സംഭവിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാർ ഓടിച്ച ആൾ മദ്യ ലഹരിയിലാണെന്ന് കണ്ടെത്തിയത്. ഓർ ഓടിച്ച ബേഡഡുക്ക സ്വദേശി അർജുനെ 21 തിരെ കാസർകോട് പൊലീസ് കേസെടുത്തു.
0 Comments