Ticker

6/recent/ticker-posts

കൂളിയങ്കാൽ സ്കൂളിന് സമീപത്തെ സൂപ്പർ മാർക്കറ്റിൽ നിന്നും അഞ്ഞൂറിലേറെ പാൻമസാല പാക്കറ്റുകൾ പിടിച്ചു

കാഞ്ഞങ്ങാട് :കൂളിയങ്കാൽ സ്കൂളിന് സമീപത്തെ സൂപ്പർ മാർക്കറ്റിൽ നിന്നും പൊലീസ് അഞ്ഞൂറിലേറെ പാൻമസാല പാക്കറ്റുകൾ പിടികൂടി. കട ഉടമക്കെതിരെ കേസെടുത്തു. ഗവ. എൽ.പി സ്കൂളിന് സമീപത്തെ ഫാമിലി സൂപ്പർ മാർക്കറ്റിൽ നിന്നുമാണ് ഇന്നുച്ചക്ക് ഹോസ്ദുർഗ് പൊലീസ് ലഹരി പാക്കറ്റുകൾ പിടികൂടിയത്. കടയുടമ ആറങ്ങാടിയിലെ എം.അലവി 6 6 ക്കെതിരെ കേസെടുത്തു. 58 പെട്ടികളിലായി ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു. സ്കൂളിൽ നിന്നും 75 മീറ്റർ അകലെയാണ് കടപ്രവർത്തിക്കുന്നത്. സ്കൂൾ കുട്ടികൾക്ക് ഉൾപെടെ വിൽപ്പന നടത്തുന്നതായുള്ള സൂചനയെ തുടർന്നാണ് കടറെയിഡ് ചെയ്ത് ലഹരി പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കടപരിശോധിക്കാനെത്തിയപ്പോൾ വ്യാപാരി ബഹളമുണ്ടാക്കിയെങ്കിലും പൊലീസ് നടപടി തുടരുകയായിരുന്നു.
Reactions

Post a Comment

0 Comments