Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാന പാതയിൽ ഗതാഗതം തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാന പാതയിൽ ഇന്ന് രാവിലെ ഗതാഗതം തടഞ്ഞ് സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. പള്ളിക്കര റെയിൽവെ ഓവർ ബ്രിഡ്ജിന് സമീപം കെ.എസ്.ടി.പി റോഡ് ഉപരോധിച്ച അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. രാജു കുറിച്ചിക്കുന്ന് 39 , കുന്നു പാറയിലെ സജിത് കുമാർ 35 , പെരിയയിലെ ശ്രീജിത്ത് 27, പള്ളിക്കരയിലെ എം എ . റഷീദ് 30, തച്ചങ്ങാടിലെ കെ.വി . അഖിലേഷ് 28 എന്നിവരാണ് അറസ്റ്റിലായത്. കെ.എസ്.ടി.പി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. കെ.പി.സി.സി അംഗം
ഹക്കീം കുന്നിൽ സമരം ഉദ്ഘാടനം ചെയ്തു. കുറച്ച് സമയം വാഹന ഗതാഗതം തടസപെട്ടു.
Reactions

Post a Comment

0 Comments